---
title: "കുളത്തിൽ കുളിക്കുന്നതിനിടെ ദാരുണാന്ത്യം; ആചാര ചടങ്ങിനിടെ മുങ്ങിമരിച്ചത് ആറ് കുട്ടികൾ"
english_title: "Bihar Bhagalpur Six Children Drowned Pond Karamdharm Festival Tragedy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383746/ bihar-bhagalpur-six-children-drowned-karmadharm-festival"
published_at: "2026-09-22T08:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab1f2b0ab374_bihar-bhagalpur-six-children-drowned-karmadharm-festival.jpg"
keywords: ["Bhagalpur Drowning", "Karamdharm Festival", "Children Drowned", "Bihar Tragedy"]
---

# കുളത്തിൽ കുളിക്കുന്നതിനിടെ ദാരുണാന്ത്യം; ആചാര ചടങ്ങിനിടെ മുങ്ങിമരിച്ചത് ആറ് കുട്ടികൾ

> **Lead Summary:** **ഭഗൽപൂർ: **ബിഹാറിലെ ഭഗൽപൂരിൽ കുളത്തിൽ കുളിക്കുന്നതിനിടെ ആറ് കുട്ടികൾ മുങ്ങിമരിച്ചു. 'കർമധർമ' ഉത്സവത്തോടനുബന്ധിച്ചുള്ള ആചാരങ്ങളുടെ ഭാഗമായി കുളത്തിലിറങ്ങിയ കുട്ടികളാണ് ദാരുണമായി മരണപ്പെട്ടത്. മരിച്ചവരിൽ 12നും 14നും ഇടയിൽ പ്രായമുള്ള മൂന്ന് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും ഉൾപ്പെടുന്നു.

## Article Content

**ഭഗൽപൂർ: **ബിഹാറിലെ ഭഗൽപൂരിൽ കുളത്തിൽ കുളിക്കുന്നതിനിടെ ആറ് കുട്ടികൾ മുങ്ങിമരിച്ചു. 'കർമധർമ' ഉത്സവത്തോടനുബന്ധിച്ചുള്ള ആചാരങ്ങളുടെ ഭാഗമായി കുളത്തിലിറങ്ങിയ കുട്ടികളാണ് ദാരുണമായി മരണപ്പെട്ടത്. മരിച്ചവരിൽ 12നും 14നും ഇടയിൽ പ്രായമുള്ള മൂന്ന് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും ഉൾപ്പെടുന്നു.

ബിഹാറിലും സമീപ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങൾക്കിടയിലും ആചരിച്ചു വരുന്ന ഒരു ഉത്സവമാണ് 'കർമധർമ'. ഇതിന്റെ ഭാഗമായുള്ള ചടങ്ങുകൾക്കായി ഏഴ് കുട്ടികളാണ് കുളത്തിലേക്ക് എത്തിയത്. ഇതിനിടയിൽ കുളത്തിലിറങ്ങിയ ഒരു കുട്ടി വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനായി മറ്റ് കുട്ടികളും പിന്നാലെ ഇറങ്ങുകയായിരുന്നു.

എന്നാൽ ആഴത്തിലേക്ക് പോയതിനെത്തുടർന്ന് ആറു കുട്ടികളും മുങ്ങിപ്പോയി. ഇവർ ഒപ്പമുണ്ടായിരുന്ന ഏഴാമത്തെ കുട്ടി അപകടം കണ്ട് ഉടൻ തന്നെ കരയിലേക്ക് കയറി പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു.

നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സംഭവസമയം കുട്ടികളുടെ കൂടെ മുതിർന്ന ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുട്ടികളുടെ ദാരുണ വിയോഗത്തിൽ ബിഹാർ മുഖ്യമന്ത്രി അഗാധമായ അനുശോചനം രേഖപ്പെടുത്തി. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary:

Six children aged between 12 and 14, three girls and three boys, drowned while bathing in a pond in Bhagalpur, Bihar, during rituals ahead of the 'Karmadharm' tribal festival. Seven children had gone to the pond, one started drowning and others tried to rescue, leading to six deaths. The seventh child alerted locals. Police and locals recovered the bodies. No adults were present during the incident. Bihar government announced Rs 4 lakh compensation each to the families and CM condoled the deaths.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383746/ bihar-bhagalpur-six-children-drowned-karmadharm-festival)